Skip to content Skip to footer

അതിപുരാതനമായ മണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്ര ചരിതം

പരശുരാമ ക്ഷേത്രമായ കേരളത്തിലെ 64 ഗ്രാമങ്ങളിൽ പേരും പെരുമയും കൊണ്ട് പ്രശസ്തമാണ് പെരുവനം ഗ്രാമം. പെരുവനത്തിന്റെ ഉപഗ്രാമമായ ഇരിങ്ങാലക്കുടയുടെ കിഴക്കേ അതിർത്തിയിൽ പുരാണ പ്രസിദ്ധമായ യാഗശാലക്കൊടി പുഴയുടെ ( ചാലക്കുടി പുഴ ) വടക്കു കിഴക്കേ തീരത്തു മോതിരക്കണ്ണി ദേശത്തു അതിപുരാതനമായ മണ്ണുംപുറം ശ്രീമഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മണ്ണുമ്പുറത്തു കലിയുഗാരംഭത്തിൽ ശിവക്ഷേത്രം പ്രതിഷ്ഠിക്കപ്പെട്ടു എന്നും ഏകദേശം 1800 വർഷങ്ങൾക്കു മുൻപ് ക്ഷേത്ര സമുച്ചയം 74 ദണ്ഡ് നീളവും 70 ദണ്ഡ് വീതിയുമുള്ള മതിൽക്കകത് സർവ്വ വിധ ഐശ്വര്യങ്ങളോടും കൂടി പുനർ നിർമിച്ചു എന്നും അഷ്ട മംഗല പ്രശ്ന വിധിയിൽ നിന്നും മനസിലാക്കപ്പെട്ടു. ഒരു മതിൽക്കകത്തു തുല്യ പ്രാധാന്യത്തോടെ വർത്തിക്കുന്ന മൂന്ന് മൂർത്തികൾ മൂന്ന് ശ്രീകോവിലുകൾ മദ്ധ്യ ഭാഗത്തു അനുഗ്രഹ ഭാവത്തോടെ പാർവതി സമേതനായ മഹേശ്വരൻ കിരാതമൂർത്തി ഭാവത്തിലും വലതു ഭാഗത്തു ഗുരുക്കന്മാരുടെ ഗുരുവായി ശാന്ത സ്വരൂപനായി ശ്രീപരമേശ്വരൻ ദക്ഷിണാമൂർത്തി ഭാവത്തിലും വാണരുളുന്നു. ഇടതു ഭാഗത്തു സർവ്വ ലോക പരിപാലകനായ ശ്രീമഹാവിഷ്ണു സന്താന ഗോപാലകനായി കിഴക്കോട്ടു ദർശനമായി മരുവുന്നു ഇ മൂന്ന് ശ്രീകോവിലുകൾ ശ്രീചക്രത്തിനുമുകളിലാണ് പ്രതിഷ്ഠിക്ക പെട്ടിട്ടുള്ളത് ക്ഷേത്രത്തിലെ ഉപദേവന്മാരായി ഗണപതി, ധർമ്മശാസ്താവ്, ഭദ്രകാളി, ഗന്ധർവ്വൻ, നാഗം, ബ്രഹ്മരക്ഷസ്, ഹനുമാൻ, ക്ഷേത്ര കുളത്തിലെ യക്ഷി എന്നീ ശക്തി ചൈതന്യങ്ങളും നിലകൊള്ളുന്നു.

ക്ഷേത്രത്തിലെ

പ്രധാന പരിപാടികൾ

Subscribe for the updates!